Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Usman Dembele

ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രം; ഡെം​​ബ​​ലെ​​യ്ക്കും ബോ​​ണ്‍​മാ​​റ്റി​​ക്കും

ദോ​​ഹ: മി​​ക​​ച്ച പു​​രു​​ഷ ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള ഫി​​ഫ ദ ​​ബെ​​സ്റ്റ് 2025 പു​​ര​​സ്കാ​​രം ഫ്ര​​ഞ്ച് ക്ല​​ബ് പി​​എ​​സ്ജി​​യു​​ടെ ഫോ​​ർ​​വേ​​ഡ് ഉ​​സ്മാ​​ൻ ഡെം​​ബ​​ലെ സ്വ​​ന്ത​​മാ​​ക്കി. ബാഴ്‌സ ലോണയു​​ടെ സ്പാ​​നി​​ഷ് താ​​രം അ​​യ്റ്റാ​​ന ബോ​​ണ്‍​മാ​​റ്റി​​ക്കാ​​ണ് മി​​ക​​ച്ച വ​​നി​​താ താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി ദോ​​ഹ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഇ​​രു​​വ​​രും പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. ഇ​​ത്ത​​വ​​ണ ബ​​ലോ​​ൻ ദ ​​ഓ​​ർ പു​​ര​​സ്കാ​​ര​​വും ഇ​​വ​​ർ​​ക്കാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് അ​​യ്റ്റാ​​ന ബോ​​ണ്‍​മാ​​റ്റി ഫി​​ഫ​​യു​​ടെ മി​​ക​​ച്ച വ​​നി​​താ താ​​ര​​മാ​​കു​​ന്ന​​ത്. ബ​​ലോ​​ൻ ദ ​​ഓ​​റി​​ലും ബോ​​ണ്‍​മാ​​റ്റി ഹാ​​ട്രി​​ക് പു​​ര​​സ്കാ​​ര നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ല​​യ​​ണ​​ൽ മെ​​സി​​ക്കും നെ​​യ്മ​​റി​​നും എം​​ബ​​പ്പെ​​യ്ക്കും നേ​​ടി​​ക്കൊ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം പി​​എ​​സ്ജി​​ക്ക് നേ​​ടി​​ക്കൊ​​ടു​​ക്കാ​​ൻ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച​​താ​​ണ് ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​ര​​ൻ ഡെം​​ബ​​ലെ​​യെ പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​ർ​​ഹ​​നാ​​ക്കി​​യ​​ത്.

പി​​എ​​സ്ജി ജ​​ഴ്സി​​യി​​ൽ ആ​​കെ 53 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 35 ഗോ​​ളും 16 അ​​സി​​സ്റ്റു​​മാ​​ണ് ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഡെം​​ബ​​ലെ​​യു​​ടെ നേ​​ടി​​യ​​ത്. കൂ​​ടാ​​തെ ഫ്ര​​ഞ്ച് ലീ​​ഗ് കി​​രീ​​ടം, ഫ്ര​​ഞ്ച് ക​​പ്പ്, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, ഫി​​ഫ ക്ല​​ബ് വേ​​ൾ​​ഡ് ക​​പ്പ് റ​​ണ്ണേ​​ഴ്സ് അ​​പ്പ് എ​​ന്നി​​വ​​യും നേ​​ട്ട​​ത്തി​​ലു​​ൾ​​പ്പെ​​ടു​​ന്നു.


മ​​റ്റു പു​​ര​​സ്കാ​​ര​​ങ്ങ​​ൾ:


  • മി​​ക​​ച്ച പു​​രു​​ഷ കോ​​ച്ച്- ലൂ​​യി എന്‍ റിക്വെ (പി​​എ​​സ്ജി)

  • മി​​ക​​ച്ച വ​​നി​​താ കോ​​ച്ച്- സ​​രി​​ന വെ​​യ്മാ​​ൻ (ഇം​​ഗ്ല​​ണ്ട് ടീം, ​​അ​​വാ​​ർ​​ഡ് നേ​​ട്ടം അ​​ഞ്ചാം ത​​വ​​ണ)

  • മി​​ക​​ച്ച ഗോ​​ൾ​​കീ​​പ്പ​​ർ- ജി​​യാ​​ൻ ലൂ​​ജി ഡൊ​​ണരു​​മ (മാ​​ഞ്ചെ​​സ്റ്റ​​ർ സി​​റ്റി)

  • മി​​ക​​ച്ച വ​​നി​​താ ഗോ​​ൾ​​കീ​​പ്പ​​ർ- ഹ​​ന്ന ഹാം​​പ്ട​​ണ്‍ (ചെ​​ൽ​​സി)

  • മി​​ക​​ച്ച ഗോ​​ൾ- സാ​​ന്‍റി​​യാ​​ഗോ മോ​​ണ്ടി​​യേ​​ൽ (അ​​ർ​​ജ​​ന്‍റീ​​ന)

  • മി​​ക​​ച്ച ഗോ​​ൾ വ​​നി​​താ താ​​രം- ലി​​സ്ബെ​​ത്ത് ഓ​​വ​​യേ​​യ (മെ​​ക്സി​​ക്കോ)

  • ഫെ​​യ​​ർ പ്ലേ ​​പു​​ര​​സ്കാ​​രം- ഡോ. ​​ഹ​​ർ​​ലാ​​സ് ന്യൂ​​കിം​​ഗ്

Latest News

Corehub Up